Thursday, 28 April 2016

ചിരിവകകൾ 3

എത്യോപ്യ യിലെ ഒരു ഇറച്ചിക്കട 
എത്യോപ്യ യിലെ ഒരു വൈകുന്നേരം. കുറച്ചു സാധനങ്ങൾ  വാങ്ങുകയും കൂട്ടത്തിൽ ഒരു സായാഹ്ന സവാരിയും ആകട്ടെ എന്ന് കരുതി നടക്കുകയാണ്. പിറ്റേന്ന് അവധി ദിവസമാണ്. ഇന്ത്യയിൽ നിന്ന് വന്നിട്ട് അധികം നാളായില്ല എങ്കിലും കുറച്ചു മട്ടണോ ബീഫോ കഴിച്ചാൽ കൊള്ളാമെന്നു തോന്നി. അടുത്ത് കണ്ട ഒരു ഇറ ച്ചി കടയിൽ നിന്നും ഇറച്ചി വാങ്ങിയാൽ പിറ്റേന്ന് സാവകാശം നല്ല കറി വയ്ക്കാ മെന്നു കരുതി. ഞാനും ഭര്ത്താവ് ശിവകുമാറും  കൂടി അടുത്ത് കണ്ട ഒരു ഇറ ച്ചി കടയിലേക്ക് കയറി.

വലിയ ഒരു കാളയെയോ   പോത്തിനെയോ മറ്റോ ഒന്നാകെ കീറി മുറിച്ചു തൂക്കിയിരിക്കുകയാണ് കടയിൽ . ചില  പാത്രങ്ങളിൽ വിവധ തരം ഇറച്ചി കഷണങ്ങൾ നിരത്തി വച്ചിട്ടുണ്ട്.

കുറച്ചു  പേർ നമ്മളെ കൂടാതെ ഇറച്ചി വാങ്ങാൻ നില്പുണ്ട്. ചിലർ വാ  തോരാതെ എന്തെല്ലാമോ സംസാരിക്കുന്നു, ചിലർ എന്തെല്ലാമോ ചവയ്ക്കുന്നു.

  ഒരു ചെറുപ്പക്കാരൻ മെല്ലെ  നമ്മുടെ നേർക്ക്‌ നോക്കി.
"ഹേയ്‌ .. യു ആർ  ഫ്രം ഇന്ത്യ?.... ഐ ലവ് ഇന്ത്യൻസ് വെരി മച്ച്.
ഐ ലവ് ഷാരൂഖ്‌.... കാജൽ, ഐശ്വര്യ"
എന്നിട്ട് പുള്ളി നീട്ടി രണ്ടു വരി പാടി: "കുച്ച് കുച്ച് ഹോതാ ഹേ .......... കുച്ച് കുച്ച് ഹോതാ ഹേ .......... "

"യു ആർ  ലൈക്‌ ഷാരൂഖ്‌, ആൻഡ്‌ യു ലുക്ക്‌ ലൈക്‌ ഐശ്വര്യ"
 
നമുക്ക്  വളരെ സന്തോഷം തോന്നി. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തതും ഇനി ഒട്ട് ആരും പറയാൻ പോകത്ത തുമായ ഒരു കാര്യമാണ് കേട്ടിരിക്കു ന്നത്. മറ്റ് ഇന്ത്യൻ സുഹൃത്തുക്കളൊന്നും ചുറ്റുപാടും ഇല്ലാത്തതിനാൽ നമ്മൾ വളരെ ഗമയിൽ നിന്ന് ആ പുകഴ്ത്തൽ  സ്വീ കരിച്ചു. എനിക്കാണെങ്കിൽ   'തന്നെ കണ്ടാൽ തനി   എത്യോപ്യൻ നാട്ടുകാരിയെ പോലെ തന്നെ' എന്ന്   തലേ ദിവസം എന്റെ ഒരു എത്യോപ്യൻ സഹ പ്രവർത്തക പറഞ്ഞതിന്റെ ക്ഷീണം ഒന്ന് മാറിയ പോലെ ആയി.

ആ ചെറുപ്പകാരന്റെ മാസ്മരിക വാക്യത്തിൽ മുങ്ങി നമ്മൾ ഇരുവരും അങ്ങനെ നിൽക്കുമ്പോൾ അയാൾ സ്നേഹത്തോടെ തുടർന്നു.

 "ഇഫ്‌ യു ആർ  ഇന് ഇന്ത്യ യു ഹാവ് റ്റു ഫോളോ ഇന്ത്യൻ കൾചർ.... . .
ഇഫ്‌ യു ആർ ഇൻ    റോം യു ഹാവ് റ്റു  ലി വ് ലൈക്‌ എ റോമൻ........... എസ്?
യു ആർ ന്യൂ റ്റു  എത്യോപ്യ?"

നമ്മൾ വെറുതെ തലയാട്ടി.

"സൊ യു എഗ്രീ വിത്ത്‌ മി?"

പിന്നെയും തലയാട്ടൽ.

എന്തോ എടുത്തു  കൊണ്ട് ചെറുപ്പക്കാരൻ പറഞ്ഞു:  "പ്ലീസ് ഹാവ് ഇറ്റ്‌, ടേസ്റ്റ് ഇറ്റ്‌" കുമാറിന് നേരെ ആണ് അയാൾ കൈനീട്ടിയത്.

കണ്ണുകളിൽ അയാളോടുള്ള  എല്ലാ സ്നേഹവും നിറച്ചുകൊണ്ട് സന്തോഷപൂർവ്വം നമ്മുടെ  'ഷാരൂഖ്‌' കൈനീട്ടി അതു വാങ്ങി.
എനിക്ക് ഒന്ന് നോക്കാൻ പോലും കഴിയു ന്നതിനു മുൻപ് ഷാരൂഖ്‌ അത് റോഡിലേക്ക് വലിച്ച് ഒരു ഏറു കൊടുത്തു.

നിലത്തു മണ്ണിൽ കിടക്കുന്ന ഒരു കഷണം  പച്ച ഇറച്ചി പിന്നീടാണ്‌ ഞാൻ കണ്ടത്.
എത്യോപ്യ യിലെ ഭക്ഷ്യ സംസ്ക്കാ രത്തിൽ ആഴത്തിൽ വേരോടിയ ഒന്നത്രേ അന്ന് ഷാരൂഖ് വലിച്ചെറിഞ്ഞ "മാർബിൾ' എന്നറിയപ്പെടുന്ന പച്ച ഇറച്ചി.
നമ്മുടെ ആരാധകൻ പകച്ചു നിൽക്കുമ്പോൾ   ഐശ്വര്യയും ഷാരൂഖും ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
       

3 comments:

ആതിര said...

ഷാരൂഖിനു കുുച്ച് കുുച്ച് ഹോത്തി കാണും ഹി ഹി ഹി ....അടിപൊളി നല്ല ചിരിക്കുള്ള വക

Anonymous said...

ഷാരൂക് ഒന്ന് രണ്ടു തവണ ചവചിട്ടാണ് റോഡിലേക്ക് തുപ്പിയതെന്നാണ് മുൻപ് കേട്ടിരുന്നത്. !!അതോടെ വിദേശത്തു തനി പച്ചക്കറി തീനി ആയെന്നും കേട്ടിരുന്നു.

Arun Padmakumar said...

പച്ച ഇറച്ചിക് ഇടാൻ പറ്റിയ പേര് .. മാർബിൾ :D പകച്ചു പൊയ് ഷാരൂഖിന്റെ ബാല്യം