എത്യോപ്യ എന്ന രാജ്യത്തു ജോലിയുടെ ഭാഗമായി എത്ത പ്പെട്ടിട്ടു അധികം ആയിരുന്നില്ല. പലരെയും കാണുന്നു പരിചയപ്പെടുന്നു. പുതിയ നാടും പേരുകളും എല്ലാം. ക്ലാസ്സിൽ ഹാജർ എടുക്കുന്ന വേളയിൽ ഒരു പേര് 'GETU', ഒന്നും ആലോചിച്ചില്ല ഞാൻ ഉറക്കെ വിളിച്ചു 'ഗീതു'. പിള്ളേർ പരസ്പരം നോക്കി. പ്രേസന്റ്റ് ടീച്ചർ എന്ന് പറഞ്ഞു കൊണ്ട് എഴുന്നേ ൽക്കുന്ന ഒരു പെൺകുട്ടിക്കായി ഞാൻ പരതി. ക്ലാസ്സിൽ ആകെ കൂട്ടച്ചിരി, ബഹളം.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ഞാൻ ചോദിച്ചു 'വാട്ട് ഹാപ്പെൻട് ?'
'നതിംഗ് ടീച്ചർ, ബികോസ് ഓഫ് യുവർ പ്രെ നൻസിയെഷൻ ഹ ഹ'.
ഹൌ കാൻ ഐ പ്രെനൻസ് ദിസ് നെയിം കറക്റ്റ്ലി?
ഒരു പയ്യൻ പതുക്കെ എണീറ്റു. ഒന്ന് മുരടനക്കി അവൻ പറഞ്ഞു 'ടീചർ ഐ ആം ഗെറ്റു'. എന്റെ ഉള്ളിലെ പരുങ്ങൽ എന്റെ കണ്ണുകളിൽ നിന്ന് അവര്ക്ക് മനസ്സിലായോ ആവോ?
4 comments:
Wonderful.....very nice..keep it up.
Chandrasenan Mithirmala
Thank you
gud work :)
Thank you Chithi
Post a Comment