ഉത്തരേന്ത്യ യിൽ നിന്ന് അടുത്തിടെ (കൃത്യമായി പറഞ്ഞാൽ നാലു ദിവസം മുൻപ്) രസതന്ത്ര വകുപ്പിൽ വന്ന ദമ്പതികളായ പ്രൊഫസർമാർക്ക് ഉച്ചയൂണ് തയാറാക്കി ഞങ്ങൾ ക്ഷണിച്ചു. ഞങ്ങളുടെ ഡൽഹിയിലുള്ള ഒരു സുഹൃത്തിന്റെ അദ്ധ്യാ പകർ കൂടിയാണ് രണ്ടു പേരും. എത്യോപ്യയിൽ വന്ന ശേഷം ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ചിരുന്ന പട്ടേൽ സാറും ഭാര്യയും വളരെ സന്തോഷത്തോടെയാണ് അന്ന് ഞങ്ങളുടെ വീട്ടിൽ വന്നത്. ചപ്പാത്തിയും കടലക്കറിയും ഫ്രൈഡ് റൈസും ചിക്കനും ഒക്കെ വിളമ്പി ഞങ്ങളും നല്ല ആതിഥേ യരായി.
സാറും ഭാര്യയും ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യത്തെത്തുന്നതെന്നും, എത്യോപ്യൻ സംസ്കാരവും ഭക്ഷണവും എല്ലാം തന്നെ വളരെ പുതുമയായി തോന്നുന്നു എന്നും മറ്റും പറയുകയുണ്ടായി.
ഉച്ചയൂണും കൊച്ചു വർത്തമാനവും ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇരുവരും വിരുന്നുകാരെ യാത്ര അയയ്ക്കാൻ റോഡിലേക്കിറങ്ങി.
റോഡിൻറെ അങ്ങേ തലക്കൽ നിന്നും നമ്മുടെ അയൽവാസി ഗെസാഹുൻ നടന്നു വരുന്നുണ്ട്. ആറര അടി പൊക്കവും ഒത്ത ശരീരവും ഉള്ള ഒരു മധ്യ വയസ്ക്കനാണ് കക്ഷി.
മിസിസ് പട്ടേലാണ് ഏറ്റവും മുന്നിലായി നമ്മുടെ കൂട്ടത്തിൽ നിന്നത്. നമ്മുടെ തൊട്ടടുത്തെത്തിയ ഗെസാഹുൻ 'ഹലോ ഹൌ ആർ യു? അക്കം? ടെന?' എന്നെ ല്ലാം ചോദിച്ചു കൊണ്ട് ശ്രീമതി പട്ടേലിന്റെ കരം കവർന്നു.
ഒന്ന് അറച്ച മാഡം മനസില്ലാ മനസോടെ ഹസ്തദാനം ചെയ്തു.
ഹസ്തദാനം കഴിഞ്ഞ ഉടനെ ഗെസാഹുൻ മാഡത്തിന്റെ വെളുത്തു ചുവന്ന രണ്ടു കവളി ലും ചൂട് മുത്തങ്ങൾ നല്കി, തൊട്ടുപുറകെ ബലിഷ്ഠമായ മൂന്നു ആശ്ലേഷ ണങ്ങളും. ഒന്ന് കുതറി നോക്കിയ മാഡം ദയനീയമായി പട്ടേൽ സാറിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. പട്ടേൽ സാറിന്റെ സ്വതവേ ചുവന്ന മുഖം ഒന്ന് കൂടി ചുവന്നു.
ഇതിനിടയിൽ കുമാർ ചാടിവീണ് ഗെസാഹുന്റെ കരം കവര്ന്നുകൊണ്ട് പറഞ്ഞു "മിസ്ടർ ഗെസാഹുൻ... ദേ ആർ ന്യൂ കമെർസ്....... ദേ ഡോണ്ട് നോ എബൌട്ട് ദിസ് സ്റ്റൈൽ ഓഫ് ഗ്രീറ്റിങ്ങ്. പ്ലീസ് എക്സ്ക്യൂസ്".
പെട്ടെന്ന് തന്നെ ഗെസഹുൻ പിടിവിട്ടു കൊണ്ട് പറഞ്ഞു.
"ഈസ് ഇറ്റ്? ........അമേ സിംഗ്. ........ "
കൂടുതലൊന്നും പറയാതെ ഗെസാഹുൻ ഒരു ചെറിയ ചിരിയോടെ നമ്മളെ കടന്നു മുന്നോട്ടു പോയി.
ആലിംഗന മുക്തയായ മാഡം പറഞ്ഞു
"ഐ വാസ് റിയലി അഫ്രൈഡ് ആൻഡ് ഐ ഡിഡിന്റ് അണ്ടർ സ്റ്റാന്റ് ദാറ്റ് ദിസ് ഈസ് ദെയർ വെ ഓഫ് ഗ്രീറ്റിങ്ങ്. ഓ മൈ ഗോഡ് ......!!!!!!!!!! ......
ബാക്ക് ഇന് ഇന്ത്യ വി പീപ്പിൾ ആർ റിലക്റ്റന്റ് റ്റു സെ ഈവൻ നമസ്തേ"
തുടർന്ന് നടക്കവേ 'എത്യോപ്യക്കാരുടെ ആചാര മര്യാദകൾ' എന്ന വിഷയത്തിൽ ഒരു സ്റ്റഡി ക്ലാസ്സ് തന്നെ നമ്മൾ പ്രൊഫസർമാർക്ക് നല്കി.
നമ്മളും ഇതേ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും, ഹസ്തദാന ശേഷം വലതു കവിളും വലതു കവിളും വീണ്ടും ഇടതു കവിളും ഇടതു കവിളും പിന്നീട് വലതു കവിളും വലതു കവിളും ചേർത്ത് മുട്ടിക്കുകയും ഇതേ തുടർന്ന് വലതു തോളും വലതു തോളും ശേഷം ഇടതുതോളും ഇടതുതോളും വീണ്ടും വലതു തോളും വലതു തോളും ചേർത്ത് മുട്ടിക്കുന്ന വളരെ രസകരമായ ആചാരമര്യാദകളാണ് എത്യോപ്യക്കാർക്ക് ഉള്ളത് എന്നുമെല്ലാം നമ്മൾ പറഞ്ഞു. ഇതിൽ അവർക്ക് ആൺ പെൺ വ്യത്യാസമൊന്നുമില്ല. ആദ്യമെല്ലാം നമുക്ക് ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെന്നും അവർ ഇടതു കവിൾ കാട്ടുമ്പോൾ നമ്മളും ഇടതുകവിൾ തന്നെ കാട്ടിയും വലതു തോളു കാട്ടുന്നതിന് പകരം ഇടതു തോള് കാട്ടുകയും ഒക്കെ ചെയ്തിട്ടുണ്ടെന്നും ഒക്കെ പറഞ്ഞ് പട്ടേൽമാരെ ഒരുവിധം സമാധാനിപ്പിച്ചു.
**********************************
വർഷങ്ങൾക്കിപ്പുറം കാമ്പസിൽ പലപ്പോഴും പട്ടേൽ സാറ് പല എത്യോപ്യൻ സുന്ദരിമാരെയും അതിവിദഗ്ധമായി ആലിംഗനം ചെയ്യുന്നത് കാണുമ്പോളെല്ലാം ഞാൻ ഈ പറഞ്ഞ ഗെസാഹുൻ സംഭവവും പട്ടേൽ സാറിന്റെ ചുവന്ന മുഖവും ഓർക്കാറുണ്ട്.
4 comments:
എത്ര മനോഹരമായ ആചാരങ്ങൾ ...ഇനിയും ഉണ്ടോ ഇങ്ങനെ?
സൂപ്പർ കോമഡി
LOl!!!adipoli !!!iniyum poratte...
ugran!!!iniyum poratte
Thanks Athi and Chithi
Post a Comment