Wednesday 27 April 2016

ചിരി വകകൾ 2

അഫ്രിക്കൻ രാജ്യമായ  എത്യോപ്യാ യിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും  ഇന്ത്യ ക്കാരായ അദ്ധ്യാപകർ ക്ക് വൻ സാധ്യതകളാണ് . അതുകൊണ്ട് തന്നെ ഏതാണ്ട് 32 ഓളം വരുന്ന സർവകലാശാല കളിൽ ഒരുപാടു ഇന്ത്യക്കാരും ഒപ്പം ബംഗ്ലാദേശ്, നൈജീരിയ, ക്യൂബ തുടങ്ങിയ രാജ്യക്കാരും അധ്യാപന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശീയരായ അദ്ധ്യാപകർ ക്ക് പലപ്പോഴും ക്ലാസ്സ്‌ സമയം കഴിഞ്ഞും ഒഴിവു ദിവസങ്ങളിലും ഒട്ടേറെ സമയം കിട്ടാറുണ്ട്. നാട്ടിലാണെങ്കിൽ പലവിധ കുടുംബ പരിപാടികളായ കല്യാണം, മരണം, സഞ്ചയനം, കുളി അടിയന്തിരം,  പാലുകാച്ച്, പെണ്ണുകാണൽ, രോഗീസന്ദർശനം തുടങ്ങിയവ വഴി ഈ ഒഴിവു സമയം തികയാതെ വരും. പക്ഷെ അന്യദേശത്തു താമസിക്കുന്ന പ്രവാസികള്ക്ക് പലപ്പോഴും ഇതൊന്നും ബാധകമല്ലല്ലോ.
ഇത്തരത്തിൽ ഒരൊഴിവ് ദിവസം. പലപ്പോഴും പ്രഭാത സവാരി, സായാഹ്ന സവാരി, ശനിയാഴ്ച ചന്ത ക്ക്  പോക്ക് തുടങ്ങിയവ എനിക്കും സുഹൃത്തുക്കളായ മറ്റു ഭാരതീയര്ക്കും പതിവാണ്. ഒരു ശനിയാഴ്ച ഇത്തരത്തിൽ ഒരു നടത്തത്തിനിടയിൽ തമിഴ് നാട്ടിൽ നിന്നുള്ള ഒരു അച്ഛൻ പ്രോഫസ്സരെയും മകൻ അസിസ്റ്റന്റ്‌ പ്രോഫെസ്സോരെയും കണ്ടു മുട്ടി. അച്ഛൻ പ്രോഫസ്സർ എത്യോപ്യാ യിൽ എത്തിയിട്ട് കഷ്ടി ച്ച് ഒരുമാസം ആകുന്നതേ ഉള്ളൂ. അദ്ദേഹ വും ഞാനും ഒരേവകുപ്പുകളിൽ സഹപ്രവർത്തകരുമാണ്.   ഞങ്ങളങ്ങനെ മലയാളവും തമിഴും ഇത് രണ്ടും ഇടകലര്തിയ നാഗർകോവിൽ ശൈലിയും ഒക്കെ ആവോളം സംസാരിച്ചു കൊണ്ട്  മുന്നേറു ന്നതിനിടയിൽ എതിരെ മകൻ അസിസ്റ്റന്റ്‌  പ്രോഫെസ്സോറുടെ രണ്ടു ശിഷ്യന്മാർ വന്നു ചാടി.
 സലംനു സലംനു. ആക്കം? നഗുമ? ടെനടിർ? തുടങ്ങിയ ഔപചാരിക പദപ്രയോഗങ്ങൾ രണ്ടു കൂട്ട രും ആവോളം ഉപയോഗിച്ചു . നമ്മൾ 'സുഖ മാണോ? പിന്നെ എന്തെല്ലാം ? എന്നെല്ലാം ചോദിക്കുന്നത് പോലെയാണ് എത്യോപ്യാക്കാര്ക്ക് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ. നമ്മൾ ഇത്തരം ഔപചാരിക വാ ക്പ്രയോഗങ്ങൾ ആണ്ടെക്കൊരിക്കലോ ആവണിക്കോ മാത്രം ഉപയോഗിക്കുമ്പോൾ   അവർ ഒരു ദിവസം തന്നെ പല ആവർത്തി ഒരാളോട് തന്നെ ഇത്തരം ചോദ്യങ്ങൾ  നടത്തും. എന്തായാൽ ഔപചാരികതകളൊക്കെ കഴിഞ്ഞ ശേഷം ശി ഷ്യന്മാർ അച്ഛൻ   പ്രോഫസ്സർ എന്ന അപരിചിതനെ  സംശയത്തോടെ നോക്കി. ഇത് കണ്ട   മകൻ അസിസ്റ്റന്റ്‌ പ്രോഫെസ്സോർ   അച്ഛനെ ശിഷ്യർക്ക് പരിചയപ്പെടുത്തി.
'ഹേയ്  മീറ്റ്‌ പ്രൊഫസർ താണുപിള്ള ഫ്രം ഡിപ്പാർട്ട്മെന്റ് ഓഫ് ബയോളോജി, ...   മൈ ഫാദർ'. 
പൊടുന്നനെ രണ്ടു ശിഷ്യന്മാരും ഉച്ചത്തിൽ ഇങ്ങനെ പ്രതികരിച്ചു
 'വോവ്,  ആർ യു ഷുവർ?' !!!!!!!!!!!!!!!!!!!!
നമ്മൾ 'അതെയോ' എന്ന് ചോദിക്കുന്ന അതേ ലാഖവത്തിൽ നിഷ്കളങ്കരായ ആ കൗമാരക്കാർ ഈ ചോദ്യം എറിഞ്ഞതും അച്ഛൻ പ്രോഫെസ്സോരുടെ മുഖം വിവർണമായി സഹപ്രവർത്തകയായ എനിക്ക് നേരെ തിരിഞ്ഞതും  ഒരേ നിമിഷം. 

2 comments:

K P Sivakumar LIC said...

good writing. good attempt. Keep on posting.

ആതിര said...

he he adipoli..... assal Pling!!!!!!!!